
സിനിമയും ഇന്റർവ്യൂവിലെ രസകരമായ രീതികളും കൊണ്ട് ലോകത്താകമാനം ആരാധകരെ സൃഷ്‌ടിച്ച നടനാണ് ഷൈൻ ടോം ചാക്കോ. സിനിമയിലെ പ്രകടനം പോലെത്തന്നെ അദ്ദേഹത്തിന്റെ ഇന്റർവ്യൂവിനും ആരാധകർ ഏറെയാണ്. ഇപ്പോൾ നീലവെളിച്ചം സിനിമയിലെ ഗെറ്റപ്പിൽ ഷൈൻ ടോം നടത്തിയ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സാബി ക്രിസ്റ്റിയുടെ കൺസപ്റ്റിൽ ഒരുങ്ങിയ ഈ ഫോട്ടോഷൂട്ടിൽ ഷൈൻ ടോമിന്റെ വ്യത്യസ്തമായ മറ്റൊരു മുഖം പ്രേക്ഷകർക്ക് കാണാൻ സാധിക്കും. നടന്റെ ഓരോ വീഡിയൊക്കൊപ്പവും ചർച്ചചെയ്യപ്പെടുന്നത് ഷൈൻ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കൂടിയാണ്. ലേറ്റസ്റ്റ് ഫാഷനിൽ ട്രെൻഡിംഗ് സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ ഈ മാറ്റത്തിന് പിന്നിൽ പേഴ്സണൽ സ്റ്റൈലിസ്റ്റ് സാബി ക്രിസ്റ്റി ആണ്.

മിഥുൻ RXME യാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പുതിയ ചിത്രമായ വിചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുന്ന ഈ സമയത്ത് ഷൈൻ ടോമിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നീലവെളിച്ചം, മഹാറാണി എന്നിവയാണ് ഷൈൻ ടോമിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ