metcon
ഹൈദരാബാദിൽ നടന്ന ഗ്രീൻ ബിൽഡിംഗ് കോൺഗ്രസിൽ മെറ്റ്‌കോൺ ടി.എം.ടി സ്റ്റീൽ ബാഴ്‌സ് കമ്പനി പ്രതിനിധികൾക്ക് ഗ്രീൻ പ്രോ സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് കൈമാറുന്നു

കൊച്ചി: കേരളത്തിലെ പ്രധാന ടി.എം.ടി ബ്രാൻഡായ മെറ്റ്‌കോൺ ടിഎംടി സ്റ്റീൽ ബാഴ്‌സിന് ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഇക്കോ ലേബലിംഗ് നെറ്റ്‌വർക്ക് ജെനിസസിന്റെ ഗ്രീൻ പ്രോ സർട്ടിഫിക്കേഷൻ ലഭിച്ചു. ഹൈദരാബാദിൽ നടന്ന ഗ്രീൻ ബിൽഡിംഗ് കോൺഗ്രസിൽ കമ്പനി പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് കൈമാറി.

പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത മാലിന്യ വിമുക്തമായ നിർമാണ പ്രക്രിയയിലൂടെ നിർമിക്കപ്പെടുന്നതിനാലാണ് മെറ്റ്‌കോൺ ടി.എം.ടി സ്റ്റീൽ ബാഴ്‌സിന് ഗ്രീൻ പ്രൊഡ്ര്രക്‌സ് സർട്ടിഫിക്കേഷൻ ലഭിച്ചത്. നിർമാണത്തിന്റെയും ഉപയോഗത്തിന്റെയും ഒരു ഘട്ടത്തിലും മെറ്റ്‌കോൺ ടി.എം.ടി സ്റ്റീൽ ബാഴ്‌സ് പരിസ്ഥിതിക്ക് ഹാനികരമാകുന്നില്ല.

മെറ്റ്‌കോൺ ടി.എം.ടി സ്റ്റീൽ ബാഴ്‌സിന്റെ ഉത്പാദകരായ മെട്രോള സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ഫാക്ടറിയിൽ വരുത്തിയ ആധുനികവത്കരണത്തിലൂടെയാണ് ഇത് നേടിയെടുക്കാൻ സാധിച്ചത്. മൂന്ന് ഘട്ടമായിട്ടാണ് ഫാക്ടറിയുടെ ആധുനികവത്കരണം നടക്കുന്നത്. ഇതിൽ ആദ്യ ഘട്ടം മാത്രമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിന് മാത്രം ഏകദേശം 80 കോടി രൂപയാണ് ചെലവിട്ടത്.

ഏറ്റവും മികച്ചതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ നിർമാണ സാമഗ്രികൾ തി​രഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. രാജ്യം ആഗോള നിലവാരത്തിൽ സുസ്ഥിരമായ ആവാസ വ്യവസ്ഥിതി രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഘട്ടത്തി​ൽ മെറ്റ്‌കോൺ ടി​. എം.ടി​യുടെ ഗ്രീൻ പ്രോഡ്രക്ട്സ് സർട്ടിഫിക്കേഷൻ വലിയ മുതൽ കൂട്ടാണെന്ന് കമ്പനി​ അധി​കൃതർ പറഞ്ഞു.