sourav

കൊൽക്കത്ത : ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് രണ്ടാം അവസരം നിഷേധിക്കപ്പെട്ട സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങാനുള്ള തീരുമാനവും മാറ്റി.പകരം സൗരവിന്റെ ജേഷ്ഠൻ സ്‌നേഹാശിഷ് ഗാംഗുലി ബംഗാൾ അസോസിയേഷന്റെ പ്രസിഡന്റാകും. ഈ മാസം 31 നുള്ള വാർഷിക യോഗത്തിലെ തിരഞ്ഞെടുപ്പിൽ സ്‌നേഹാശിഷിന് എതിരാളികളില്ല.

അതേസമയം ഗാംഗുലിക്ക് ബി.സി.സി.ഐയിൽ രണ്ടാമൂഴം നിഷേധിച്ചത് രാഷ്ട്രീയ വിവാദമായതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയുടെ (ഐ.സി.സി) ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ സാദ്ധ്യത തെളിയുന്നുണ്ട്. നേരത്തേ ഐ.പി.എൽ ചെയർമാൻ സ്ഥാനം ഓഫർ ചെയ്തപ്പോൾ വേണ്ടെന്ന് സൗരവ് പറഞ്ഞിരുന്നു.ഇതിന് പിറകേയാണ് ബംഗാൾ ക്രിക്കറ്റിലേക്ക് മടങ്ങുമെന്നറിയിച്ചത്.ഇതോടെ ബി.ജെ.പി മനപ്പൂർവ്വം സൗരവിനെ തഴഞ്ഞെന്ന ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിരുന്നു.