
പെർത്ത്: ട്വന്റി- 20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയൻ സ്പിന്നർ ആദം സാംപയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് സാംപയ്ക്ക് പകരം ആഷ്ടൺ ആഗറിനെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി.
ഐ.സി.സിയുടെ പുതിയ ചട്ടമനുസരിച്ച് കൊവിഡുണ്ടെങ്കിലും കളിക്കാനിറങ്ങാം. എന്നാൽ, മത്സരത്തിനും പരിശീലനത്തിനും താരം ഒറ്റയ്ക്ക് സഞ്ചരിക്കണം. ഐ.സി.സി. മെഡിക്കൽ ഓഫീസറെയും എതിർടീമംഗങ്ങളെയും സ്റ്റേഡിയം സ്റ്റാഫിനെയും ഇക്കാര്യം അറിയിക്കണം. ഇത്തരത്തിൽ ശ്രീലങ്കയ്‌ക്കെതിരേ അയർലാൻഡിന്റെ ആൾറൗണ്ടർ ജോർജ് ഡോക്ട്രെൽ കളിക്കാനിറങ്ങിയിരുന്നു. മത്സരത്തിൽ ഡോക്ട്രെൽ 16 പന്തിൽ 14 റൺസെടുക്കുകയും ചെയ്തു.