
തിരുവനന്തപുരം: കരിക്കകം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി മാർഗി കഥകളി വിദ്യാലയം പത്താം ക്ലാസിലെ പാഠ്യഭാഗമായ പ്രലോഭലം എന്ന ഭാഗത്തെ ഉൾപ്പെടുത്തി കഥകളി ആസ്വാദന ക്ലാസും നളചരിതം രണ്ടാം ദിവസം കഥകളിയും ഇന്നലെ അവതരിപ്പിച്ചു.വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.തുടർന്ന് ഡോ.പി.വേണുഗോപാലൻ കഥകളി ആസ്വാദന ക്ലാസിന് നേതൃത്വം നൽകി. കഥകളിയിൽ കലാമണ്ഡലം ബാലകൃഷ്ണൻ,ബാലസുബ്രഹ്മണ്യൻ, പാർത്ഥസാരഥി, വിഷ്ണുപ്രസാദ്, സുകുമാരൻ, കൃഷ്ണദാസ് ,ബൈജു ,കലാനിലയം വിഷ്ണു , കൃഷ്ണകുമാർ, വാദ്യശ്രീ കരിക്കകം ത്രിവിക്രമൻ, മാർഗീ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.