cricket

സിഡ്നി : ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ അത്യുജ്ജ്വലവിജയം നേടിയ ഇന്ത്യ നാളെ സിഡ്നിയിൽ നടക്കുന്ന സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ നെതർലാൻഡ്സിനെ നേരിടും. ഈ മത്സരത്തിലും വിജയിച്ചാൽ സെമി ഫൈനൽ സാദ്ധ്യതകൾ വർദ്ധിപ്പിച്ച് ബാക്കിയുള്ള മത്സരങ്ങളിൽ സമ്മർദ്ദമില്ലാതെ കളിക്കാം.

ഇന്ത്യ ട്വന്റി-20 ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശകരമായ വിജയങ്ങളിലൊന്നിന്റെ ലഹരിയിലെത്തുമ്പോൾ ക്വാളിഫയിംഗ് റൗണ്ട് ക‌ടന്നുവന്ന നെതർലാൻഡ്സ് സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനോട് തോറ്റിരുന്നു. തിങ്കളാഴ്ച ബെല്ലേറിവിൽ നടന്ന മത്സരത്തിൽ ഒൻപത് റൺസിനായിരുന്നു ബംഗ്ളാദേശിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് 144/8 എന്ന സ്കോർ ഉയർത്തിയപ്പോൾ നെതർലാൻഡ്സ് 20ഓവറിൽ 135 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. നാലോവറിൽ 25 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ താസ്കിൻ അഹമ്മദാണ് നെതർലാൻഡ്സിനെ തകർത്തത്.

സൂപ്പർ 12 റൗണ്ടിലെ രണ്ടാം ഗ്രൂപ്പിൽ രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് പോയിന്റുള്ള ബംഗ്ളാദേശ് റൺറേറ്റിലെ മികവിൽ ഒന്നാമതാണ്. പോയിന്റ് നേടാൻ കഴിയാത്ത നെതർലാൻഡ്സ് ആറാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരങ്ങൾ

ഇംഗ്ളണ്ട് Vs അയർലാൻഡ്

രാവിലെ 9.30 മുതൽ

ന്യൂസിലാൻഡ് Vs അഫ്ഗാനിസ്ഥാൻ

ഉച്ചയ്ക്ക് 1.30 മുതൽ

സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോട്ട്സ്റ്റാറിലും ലൈവ്