തിരുവനന്തപുരം:ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) ട്രിവാൻഡ്രം ഫെമിലിയയുടെ നേതൃത്വത്തിൽ കുശവർക്കൽ ഗവ.യു.പി സ്കൂളിന് കമ്പ്യൂട്ടർ വിതരണം ചെയ്തു.ജെ.സി.ഐ ട്രിവാൻഡ്രം ഫെമിലിയ പ്രസിഡന്റ് അഡ്വ.എം.എസ്.ഷംസുദ്ദീൻ,ഹെഡ്മിസ്ട്രസ് ഷീലാ കുമാരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാതിരപ്പള്ളി വാർഡ് കൗൺസിലർ എം.എസ്.കസ്തൂരി കമ്പ്യൂട്ടർ ഏറ്റുവാങ്ങി.ഹിമ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.ജെ.സി.ഐയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി.അഷ്റഫ് ഷെരീഫ്, അഡ്വ: വർഷാ മേനോൻ,ഡോ.രഞ്ജിനി, സുരേഷ് കുമാർ,ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.