ss

തിരുവനന്തപുരം: മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തോടനുബന്ധിച്ച് മാർ ഇവാനിയോസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം റാലി നടത്തി. തിരുവനന്തപുരം സഹായ മെത്രാൻ ഡോ. മാത്യൂസ് മാർ പോളിക്കാർപ്പസ് റാലി ഫ്ലാഗ്ഓഫ്‌ ചെയ്‌തു. 300ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും റാലിയുടെ ഭാഗമായി.

ഇവാനിയോസ് കോളേജിൽ നിന്ന് ആരംഭിച്ച റാലി കുരിശടി ജംഗ്ഷനിൽ സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ. തോമസ്, എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ വിനോദ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. രതീഷ് ആർ, സൗമ്യ.എം.രാജ്, ലഹരി വിരുദ്ധ ക്ലബ് കോ ഓർഡിനേറ്റർ ഡോ. സെൽവിൻ ജോസഫ്യയുസ് എന്നിവർ സംസാരിച്ചു.