കൊച്ചി: കൊച്ചിയിൽ പ്രവർത്തനമാരംഭിച്ച ബോചെ ടൂർസ് ആൻഡ് ട്രാവൽസിന്റെ ഹെഡ് ഓഫീസ് കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. 812 കി.മീ. റൺ യുനീക് വേൾഡ് റെക്കാഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കാഡ് ജേതാവുമായ ബോചെ (ഡോ.ബോബി ചെമ്മണൂർ) ദീപം തെളിച്ചു. രവിപുരം വാർഡ് കൗൺസിലർ എസ്. ശശികല, ചെമ്മണൂർ ക്രെഡിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ടി.കെ. തോമസ്, ഫിജി കാർട് സി.ഇ.ഒ അനീഷ് കെ. ജോയ് എന്നിവർ സംസാരിച്ചു. ബോചെ ടൂർസ് ആൻഡ് ട്രാവൽസ് ജനറൽ മാനേജർ സുബീഷ് ഉക്കത്ത് സ്വാഗതം പറഞ്ഞു. ഡയറക്ടർ സുരേഷ് കുമാർ എൻ. നന്ദി പറഞ്ഞു.
കൊച്ചി വളഞ്ഞമ്പലം ക്ഷേത്രത്തിന് സമീപത്താണ് ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര ടൂർ പാക്കേജുകൾ, ഇൻബൗണ്ട് ടൂർ പാക്കേജുകൾ, എയർ ടിക്കറ്റിംഗ്, വിസ, ഹോട്ടൽ ബുക്കിംഗ്, ക്രൂയിസ് പാക്കേജുകൾ, കോർപ്പറേറ്റ് യാത്രകൾ, ഹെലി ടാക്‌സി സേവനങ്ങൾ, കാരവൻ ടൂർ പാക്കേജ്, റോൾസ് റോയ്‌സ് ടാക്‌സി സർവീസ് എന്നിവയാണ് ബോചെ ടൂർസ് ആൻഡ് ട്രാവൽസിന്റെ പ്രധാന സേവനങ്ങൾ.