p

വടകര: ദളിത് യുവതിയായ എഴുത്തുകാരിയെ പീഡിപ്പിച്ച പരാതിയിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് വടകര ഡിവൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയ സിവികിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതിനെ തുടർന്നാണ് കീഴടങ്ങൽ. അദ്ധ്യാപികയും എഴുത്തുകാരിയുമായ മറ്റൊരു യുവതി നൽകിയ പരാതിയിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവവസം കൊയിലാണ്ടി പൊലീസ് സിവിക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.