
തിരുവനന്തപുരം : ആലപ്പുഴ വൈ.എം.സി.എയിൽ സംഘടിപ്പിച്ച 64-ാമത് ഇ.ജോൺ ഫിലിപ്പോസ് മെമ്മോറിയൽ ആൾ കേരള ഓപ്പൺ പ്രൈസ്‌മണി ടേബിൾ ടെന്നിസ് ടൂർണമെന്റിൽ ഇരട്ടക്കിരീടം നേടി തിരുവനന്തപുരത്തിന്റെ പ്രണതി.പി. നായർ.
17 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും 19 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലുമാണ് പ്രണതി സിംഗിൾസ് ചാമ്പ്യനായത്.സീനിയർ വിഭാഗത്തിൽ റണ്ണർ അപ്പുമായി. അണ്ടർ 17 ഫൈനലിൽ കൊല്ലത്തിന്റെ എഡ്വിന എഡ്വാർഡിനെ 3-0ത്തിന് കീഴടക്കിയ പ്രണതി അണ്ടർ 19 ഫൈനലിൽ ആലപ്പുഴയുടെ മരിയ സിസിലി ജോഷിയെ 3-1ന് കീഴടക്കി. സീനിയർ വിഭാഗത്തിൽ ആലപ്പുഴയുടെ സേറാ ജേക്കബാണ് വിജയിച്ചത്.
ദേശീയ ജൂനിയർ റാങ്കിംഗിൽ 20-ാം സ്ഥാനക്കാരിയായ പ്രണതി ജവഹർ നഗറിലെ എക്സിറ്റോ ടേബിൾ ടെന്നീസ് അക്കാഡമിയിൽ രഞ്ജിത്ത് ബെന്നിക്ക് കീഴിലാണ് പരിശീലിക്കുന്നത്. അമൽ മനോഹറാണ് ഫിറ്റ്നസ് കോച്ച്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയാണ്.