akshata-murthy

ആരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി

 ഇന്ത്യൻ പൗര

 എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്ന

 പ്രമുഖ ഇന്ത്യൻ ഐ.ടി കമ്പനി ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെയും എഴുത്തുകാരി സുധാ മൂർത്തിയുടെയും മകൾ.റ്റാറ്റ മോട്ടോഴ്സിലെ ആദ്യ വനിതാ എൻജിനിയറാണ് സുധ

 1980 ഏപ്രിലിൽ കർണാടകയിലെ ഹുബ്ലിയിലാണ് അക്ഷതയുടെ ജനനം

 ബംഗളൂരുവിലെ ബാൾഡ്‌വിൻ ഗേൾസ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കാലിഫോർണിയയിലെ ക്ലെയർമോണ്ട് മക്‌ലീൻ കോളേജ്, ലോസ്ആഞ്ചലസിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ ആൻഡ് മെർച്ചൻഡൈസിംഗ്, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നത പഠനം

 ഇൻഫോസിസിൽ 0.93 ശതമാനം ഓഹരി

 ഇൻഫോസിസിൽ അക്ഷതയുടെ ഓഹരി മൂല്യം 700 ദശലക്ഷം ഡോളർ

 കാറ്റമാറൻ വെൻചേഴ്സ്, ഡിഗ്‌മെ ഫിറ്റ്‌നെസ്, ന്യൂ ആൻഡ് ലിങ്ങ്‌വുഡ് കമ്പനികളുടെ ഡയറക്ടർ

 2010ൽ അക്ഷത ഡിസൈൻസ് എന്ന ഫാഷൻ ലേബൽ സ്ഥാപിച്ചിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം ഇത് നിറുത്തി

അക്ഷത മൂർത്തി കമ്പനി ഷെയറുകളിൽ നിന്ന് ആഗോളപരമായി ലഭിക്കുന്ന വരുമാനത്തിന്റെ ടാക്സ് ബ്രിട്ടണിൽ അടയ്ക്കുന്നില്ലെന്നാരോപിച്ച് നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. ബ്രിട്ടനിലാണ് താമസമെങ്കിലും ഇന്ത്യൻ പൗരയായ അക്ഷതയ്ക്ക് നിയമപരമായി ബ്രിട്ടനിൽ ടാക്സ് അടയ്‌ക്കേണ്ട ആവശ്യമില്ല. എങ്കിലും വിവാദമൊഴിവാക്കാൻ അക്ഷത 20 ദശലക്ഷം പൗണ്ട് നികുതിയടച്ചിരുന്നു