astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 26 1198 തുലാം 9 ബുധനാഴ്ച .

(മദ്ധ്യാഹ്ന ശേഷം 1 മണി 23 മിനിറ്റ് 46 സെക്കന്റ് വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം )

അശ്വതി: അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, നിർമ്മാണ പ്രവർത്തികളിൽ ഉള്ള തടസങ്ങൾ മാറിക്കിട്ടും, കുടുംബത്തിന്റെ സമാധാനം തിരികെ ലഭിക്കും, പ്രണയ ബന്ധങ്ങളിൽ സൂക്ഷ്‌മതയോടെ ഇടപെടുക.

ഭരണി: പൊതുവെ കാര്യങ്ങൾ അനുകൂലമാകും, പ്രയത്നം സഫലമാകും, അവസരത്തിനൊത്ത് പ്രവർത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും, സ്ത്രീകൾ മുഖേന നേട്ടം, മാദ്ധ്യമങ്ങളിൽ ശോഭിക്കും, പ്രശസ്തി വർദ്ധിക്കും.

കാർത്തിക: ബന്ധുജനങ്ങളെ കണ്ടു മുട്ടും, സന്താനങ്ങളുടെ അത്യുന്നതിക്കു വേണ്ടി പരിശ്രമിക്കും, കുടുംബത്തിൽ വിവാഹ കാര്യത്തിൽ തീരുമാനമാകും, മന:സന്തോഷം കിട്ടുന്ന അറിയിപ്പുകൾ ലഭിക്കും.

രോഹിണി: സന്താനങ്ങൾ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളിൽ വിജയം, പുതിയ അവസരങ്ങൾ തൊഴിലിലും കലാരംഗത്തും, സാമ്പത്തിക പ്രശ്‌നങ്ങൾ രൂക്ഷമാകും, സഹോദരങ്ങളിൽനിന്നും പ്രയാസങ്ങൾ.

മകയിരം: സ്വന്തം തൊഴിൽ സ്ഥാപനത്തിൽ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും, ആത്മീയ കാര്യങ്ങളിലും ധാർമ്മിക പ്രവർത്തികളിലും ഏർപ്പെടും. സഹപ്രവർത്തകരുടെയും, മേലുദ്യോഗസ്ഥരുടെയും സഹായ സഹകരണങ്ങൾ ലഭിക്കും.

തിരുവാതിര: നൂതന പദ്ധതികൾ നടപ്പാക്കും, സ്ത്രീസുഖം ലഭിക്കും, എല്ലാ രംഗങ്ങളിലിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി. ദാമ്പത്യകലഹം ശമിക്കും.

പുണർതം: ബിസിനസ്സിൽ നേട്ടം, കൃഷി സംബന്ധമായി നല്ലകാലം.ലോൺ, ജോലി, പ്രമോഷൻ എന്നിവയിൽ ഏതെങ്കിലും ലഭിക്കും ഉന്നതഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കാം.

പൂയം: വിദ്യാവിജയം, വിദേശവാസം ഗുണപ്രദം ആയിരിക്കും, വളരെകാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും, പുതിയ കൂട്ടുകെട്ടുകൾ മൂലം ഗുണാനുഭവങ്ങൾ, ഭാഗ്യക്കുറിയോ, ചിട്ടിയോ ലഭിക്കും, വിവിധ സ്ഥലങ്ങളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം.

ആയില്യം: ധാർമ്മിക പ്രവർത്തികൾ ചെയ്യും, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ യോഗം, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ,ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.

മകം: രേഖകളിൽ ഒപ്പ് വയ്ക്കുമ്പോൾ സൂക്ഷിക്കുക, വസ്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാകും, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഒഴിവാക്കുക, ദുരിതങ്ങൾ, ബദ്ധപ്പാടുകൾ.

പൂരം: സജ്ജനങ്ങളെ ബഹുമാനിക്കും, പൂർവ്വികരുടെ എതിർപ്പുകൾ കുറയും, ഉല്ലാസകരമായ അനുഭവങ്ങൾ, സ്ത്രീകൾ മുഖേനെ സന്തോഷവും സമാധാനവും കിട്ടും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി.

ഉത്രം: പ്രണയ വാഗ്ദാനം തെറ്റിക്കും. അടുത്ത ബന്ധുക്കളുമായുള്ള സംഭാഷണം കുറയ്ക്കണം, ജീവിത പങ്കാളിയുമായും കുട്ടികളുമായും വഴക്കടിക്കാൻ സാധ്യത. മറ്റുള്ളവരെ കൊണ്ട് പ്രയാസങ്ങൾ ഉണ്ടാകും, പങ്ക് കച്ചവടത്തിൽ നഷ്ടം, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.

അത്തം: സ്ത്രീകളെ വിശ്വാസപൂർവ്വം ഒന്നും ഏല്പ്പിക്കരുത്. തർക്കവിഷയങ്ങളിൽ മധ്യസ്ഥത നിന്ന് ശത്രുത ഉണ്ടാക്കരുത്, മനസ്സിൽ ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടന്നതിൽ അത്ഭുതപ്പെടും, അംഗീകാരവും ആദരവും.

ചിത്തിര: ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങൾ, ജനപ്രീതിയും, അംഗീകാരവും,
സ്ത്രീകൾ മൂലം സുഖവും സമാധാനവും, ആഗ്രഹ സാഫല്ല്യം, ഉല്ലാസ യാത്രയ്ക്കും മറ്റും സാധ്യത, കച്ചവടത്തിൽ പുരോഗതി പ്രതീക്ഷിക്കാം.

ചോതി : വില പിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങും, , കേസുകളിൽ വിജയം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, ശരീരസുഖം, ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, പുതിയ അവസരങ്ങൾ കിട്ടും.

വിശാഖം: ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. വിദേശാനുകൂല്യം ലഭിക്കും. പ്രണയത്തിൽ അകപ്പെടാം, സഹോദരഗുണം, പുതിയസംരഭങ്ങൾ, ശുഭാപ്‌തി വിശ്വാസം വർദ്ധിക്കും.

അനിഴം: കുടുംബ കേസ്സുകളിൽ അനുകൂല വിധിക്കായി കാലതാമസം ഉണ്ടാകും. ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും, ദാമ്പത്യ സുഖക്കുറവനുഭപ്പെടും, ശത്രുദോഷം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ.

കേട്ട: മാനസ്സിക പിരിമുറുക്കവും, അനാവശ്യ അലച്ചിലും ഒഴിവാകും, പുതിയ ചികിത്സാ സഹായം ലഭിക്കും,
ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തിൽ സമാധാനം, സ്ത്രീകൾക്ക് അംഗീകാരം, ഉദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും.

മൂലം: വളരെ കാലമായി തീർപ്പ് കൽപ്പിക്കാതെ കിടന്ന കേസിൽ അനുകൂലവിധി. ബന്ധുജന സമാഗമം, അതിഥി സൽക്കാരം. സംഘടനാ പ്രവർത്തനത്തിലേർപ്പെടും.സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ധി, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.

പൂരാടം: വിവാഹ കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാവും. മേലുദ്യോഗസ്ഥരുടെ പ്രശംസനേടും, കലാകായിക പ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. കൃഷിയിൽ നിന്നും ധന ലാഭം, ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും.

ഉത്രാടം: സ്ത്രീകൾ മൂലം സുഖവും സമാധാനവും വ്യക്തിജീവിതത്തിൽ ഉണ്ടാകും. ഉത്തരവാദിത്വം കൂടും, ഭൃത്യ ജനങ്ങളുടെ ആത്മാർത്ഥമായ സഹകരണം ഉണ്ടാകും. ഇഷ്ട ജനങ്ങൾ കാര്യ സാധ്യത്തിനായി അടുത്തു കൂടാൻ സാധ്യതയുണ്ട്, എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങൾ.

തിരുവോണം: സന്താനങ്ങളുടെ ഭാവി മുന്നിൽക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും. മനസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കരുത്. പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ശത്രു ജയം. യാത്രാ വേളകളിൽ വിലപിടിപ്പുള്ള സാമഗ്രികൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം.

അവിട്ടം: ചീത്ത കൂട്ടകെട്ട് കാരണം ദു:ശീലങ്ങൾ ഉടലെടുക്കാം. സർക്കാരിൽ നിന്നും പ്രതിസന്ധികൾ ഉണ്ടാകാം. ധനചെലവ്, ദൂരയാത്രാ ക്ലേശം, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും, പ്രവർത്തികളും നേരിടും.
കളത്രദുഃഖം, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.

ചതയം: സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും. എല്ലാ കാര്യങ്ങളിലും അലസതയും, താൽപര്യമില്ലായ്കയും ഉണ്ടാകും. ഉന്നതസ്ഥാനത്തു നിന്നും സഹായ സഹകരണങ്ങൾ നഷ്ടമാകും. ആരോഗ്യപരമായി കരുതൽ വേണം, മാനഹാനി ഉണ്ടാകുന്നതാണ് ശ്രദ്ധിക്കണം.

പൂരുരുട്ടാതി: പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചിലവും. കുടുംബ ബന്ധങ്ങൾ ശിഥിലമാകാതെ ശ്രദ്ധിക്കണം, കള്ള കേസ്സിൽ അകപെടാതിരിക്കാൻ ശ്രദ്ധിക്കണം, ധനചിലവ്, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

ഉത്തൃട്ടാതി: അന്യരുടെ വൈകാരിക കാര്യങ്ങളിൽ ഇടപെടരുത്. അപവാദം കേൾക്കാൻ സാധ്യത. മോഷണങ്ങൾ തർക്കങ്ങൾ എന്നിവയ്ക്ക് സാധ്യത. ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ പ്രയാസങ്ങൾ, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, അന്യദേശവാസം.

രേവതി: രാഷ്ട്രീയ സമ്മർദ്ദത്തിനു വിധേയമായി പ്രവർത്തിക്കേണ്ടി വരും. താമസ സ്ഥലം മാറിപ്പോകേണ്ടി വരും, ചെലവ് ക്രമാതീതമായി വർദ്ധിക്കും, പണം കടം വാങ്ങിക്കേണ്ടി വരും. കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം.