
കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. സച്ചിനും കൊഹ്‌ലിയും അടക്കമുള്ള താരങ്ങളെ ഹൃദയത്തിലേറ്റിയ ജനങ്ങൾ ലഡാക്കിൽ നിന്നുള്ള ഒരു കൊച്ചുമിടുക്കിയേയും സ്‌നേഹം കൊണ്ട് മൂടുകയാണ് ഇപ്പോൾ. ആറാം ക്ലാസുകാരിയായ മഖ്സൂമയാണ് ബാറ്റിംഗിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്നിരിക്കുന്നത്.
പാർക്കിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന മഖ്സൂമയാണ് വീഡിയോയിലുള്ളത്. തനിക്കു നേരെ വരുന്ന പന്തുകൾ പാർക്കിന് പുറത്തേക്ക് തട്ടുകയാണ് പെൺകുട്ടി. ഡയറക്ടറേറ്റ് ഒഫ് സ്‌കൂൾ എജ്യുക്കേഷൻ (ഡിഎസ്ഇ) ആണ് മഖ്സൂമ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ താരം വിരാട് കൊഹ്‌ലിയെപ്പോലെ ആകണമെന്നാണ് കൊച്ചുമിടുക്കിയുടെ ആഗ്രഹം. 'അച്ഛനും അദ്ധ്യാപകനും എന്നെ ക്രിക്കറ്റ് കളിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. വിരാട് കൊഹ്‌ലിയെപ്പോലെ കളിക്കാൻ ഞാൻ പരമാവധി ശ്രമിക്കും.' - പെൺകുട്ടി പറഞ്ഞു.
My father at home and my teacher at school encourage me to play cricket. I'll put all my efforts to play like @imVkohli Maqsooma student class 6th #HSKaksar pic.twitter.com/2ULB4yAyBt
— DSE, Ladakh (@dse_ladakh) October 14, 2022