kushboo

മുടിയുടെയും മുഖത്തിന്റെയുമൊക്കെ സൗന്ദര്യം സംരക്ഷിക്കാൻ നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട്. ചിലർ വീട്ടുവളപ്പിൽ കിട്ടുന്ന പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകൾ ഉപയോഗിക്കും, മറ്റു ചിലരാകട്ടെ മാർക്കറ്റുകളിൽ നിന്ന് വിലയേറിയ ബ്യൂട്ടി പ്രൊഡക്ട്സുകൾ വാങ്ങി ഉപയോഗിക്കും.

ഇപ്പോഴിതാ തിളക്കവും കരുത്തുമുള്ള തന്റെ മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഹെയർ പാക്ക് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി ഖുശ്ബു. സൗന്ദര്യക്കൂട്ടിനായി ചെമ്പരത്തിയുടെ തളിരിലയും, പൂവും, ഉലുവയും ഒക്കെയാണ് നടി ഉപയോഗിക്കുന്നത്.

ഹെയർ പാക്ക് തയ്യാറാക്കുന്ന വിധം

രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവച്ച ഉലുവയും ചെമ്പരത്തിയുടെ തളിരിലയും പൂവും യോജിപ്പിച്ച് കുഴമ്പുരൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് തൈരും, മുട്ടയും, ലാവണ്ടർ ഓയിലും ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം തലയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക. തിളക്കവും കരുത്തുമുള്ള മുടി ലഭിക്കാൻ ഇത് സഹായിക്കും.