mallikarjun-kharge

ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിനിടെയാണ് നേതൃസ്ഥാനം സോണിയാ ഗാന്ധി കൈമാറിയത്. പിന്നാലെ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഖാർഗെയ്ക്ക് ആശംസകൾ അറിയിച്ചു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എം പി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Congress President-elect Mallikarjun Kharge, former party president Sonia Gandhi, MP Rahul Gandhi and party's General Secretary Priyanka Gandhi Vadra reach AICC headquarters in Delhi

Kharge to take charge as national president of the Congress party shortly. pic.twitter.com/mIjXg7R04g

— ANI (@ANI) October 26, 2022

24 വർഷത്തിന് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവിയിൽ എത്തുന്നത്. എതിർസ്ഥാനാർത്ഥിയായിരുന്ന ശശി തരൂർ എംപിയെ വൻ ഭൂരിപക്ഷത്തിലാണ് ഖാർഗെ പരാജയപ്പെടുത്തിയത്. ഖാർഗെ 7897 വോട്ട് നേടിയപ്പോൾ ശശി തരൂരിന് നേടാനാത് 1072 വോട്ട് മാത്രം. കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവും മുൻ രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഖാർഗെ കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട ദളിത് നേതാവുകൂടിയാണ്. ഒൻപത് തവണ എം എൽ എയായിട്ടുള്ള അദ്ദേഹം ഹൈക്കമാൻഡിന്റെ വിശ്വസ്‌തനായ നേതാവുകൂടിയാണ്. 2014ന് ശേഷമാണ് കോൺഗ്രസിന്റെ പ്രമുഖ ദേശീയ നേതാവായി ഖാർഗെ മാറിയത്. ലോക്‌സഭാ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരുന്ന് പാർലമെന്റിലും ദേശീയ രാഷ്‌ട്രീയത്തിലും അദ്ദേഹം നിർണായക പദവികൾ കൈകാര്യം ചെയ്‌തിട്ടുണ്ട്.