vidhun

കൊച്ചി: കാപ്പ ചുമത്തി കണ്ണൂരിൽ നിന്ന് നാടുകടത്തിയ യുവാവിനെ കൊച്ചിയിലെ ലോഡ്‌ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കതിരൂർ സ്വദേശി വിഥുനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കൊച്ചിയിലെത്തിയത്.

മൂന്ന് വർഷത്തിനിടെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട വിഥുനെ കണ്ണൂരിൽ നിന്ന് നാടുകടത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിഥുൻ ലോഡ്‌ജിൽ മുറിയെടുത്തത്. വാതിൽ തട്ടി ഏറെ നേരം വിളിച്ചിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് ലോഡ്ജ് ഉടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.


പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിലവിൽ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.