
ന്യൂഡൽഹി : ഇന്ത്യയുടെ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളായ ഗണപതി, ലക്ഷ്മീ ദേവി എന്നിവരുടെ ചിത്രങ്ങൾ പതിച്ചാൽ രാജ്യത്തിന് ഐശ്വര്യം വരുമെന്നാണ് ആം ആദ്മി നേതാവിന്റെ വിചിത്ര കണ്ടുപിടുത്തം. ഈ ചിത്രങ്ങൾ നോട്ടുകളിൽ ഉൾപ്പെടുത്താൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു. കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോ പതിപ്പിക്കുന്നത് സന്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ദൈവങ്ങൾ കറൻസി നോട്ടുകളിലാണെങ്കിൽ, രാജ്യം മുഴുവൻ അവരുടെ അനുഗ്രഹം നേടും. ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവതയാണ്, ഗണേശൻ തടസങ്ങൾ അകറ്റുന്ന ദൈവമാണ്,' കേജ്രിവാൾ ട്വീറ്റ് ചെയ്തു. രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണ്, ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കരകയറുന്നതിനായി നിരവധി നടപടികളുണ്ട്. എന്നാൽ ചിലതെല്ലാം ചെയ്താലും ചിലപ്പോൾ നല്ല ഫലം ഉണ്ടാകില്ലെന്നും ദൈവാനുഗ്രഹം വേണമെന്നും അദ്ദേഹം പറഞ്ഞു.
केंद्र सरकार से Appeal है
— AAP (@AamAadmiParty) October 26, 2022
गांधी जी के साथ Currency पर लक्ष्मी जी और गणेश जी की तस्वीर हो, देश की बिगड़ती अर्थ व्यवस्था को आशीर्वाद मिलेगा—कई कदम उठाने चाहिए, उसमें से ये भी एक है।
दिवाली पर हम सबने समृद्धि के लिए लक्ष्मी जी और विघ्नहर्ता गणेश जी की पूजा की।
—CM @ArvindKejriwal pic.twitter.com/KGwmmTuniR
ബിസിനസുകാർ തങ്ങളുടെ ജോലിസ്ഥലത്ത് രണ്ട് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ സൂക്ഷിക്കുകയും എല്ലാദിവസവും ജോലി ആരംഭിക്കുന്നതിന് മുമ്പ് പൂജ നടത്തുകയും ചെയ്യാറുണ്ടെന്നും, അതുപോലെ ദൈവങ്ങളുടെ ഫോട്ടോകൾ കറൻസി നോട്ടുകളിൽ പതിപ്പിച്ചാൽ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുമെന്ന് ഉറപ്പാക്കാനാവുമെന്നും ഡൽഹി മുഖ്യമന്ത്രി പറയുന്നു.
പുതിയ കറൻസികളുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടേയും ചിത്രങ്ങൾ വേണമെന്നാണ് അരവിന്ദ് കേജ്രിവാൾ ആഗ്രഹിക്കുന്നത്. ഇങ്ങനെ കറൻസി നോട്ടുകളിൽ രണ്ട് ദൈവങ്ങളുടെ ചിത്രങ്ങൾ ഉള്ളത് രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കും.
ഇനിമുതൽ എല്ലാ മാസവും പുറത്തിറക്കുന്ന പുതിയ കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോകൾ ചേർക്കാമെന്നും, എന്നാൽ നിലവിലെ കറൻസി നോട്ടുകൾ പിൻവലിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ക്രമേണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ഇന്തോനേഷ്യയെ മാതൃകയാക്കാമെന്നും ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ ഹിന്ദുക്കളുള്ളു എങ്കിലും അവരുടെ കറൻസി നോട്ടുകളിൽ ഗണപതിയുടെ ചിത്രമുണ്ടെന്നും കേജ്രിവാൾ അഭിപ്രായപ്പെട്ടു.