അരുൺ വിജയ് യും ആമി ജാക്സണും

mm

എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന അച്ചം എൻബതില്ലയേ എന്ന ചിത്രത്തിലൂടെ നിമിഷ സജയൻ തമിഴിലേക്ക്. അരുൺ വിജയ്, ആമി ജാക്സൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുപ്രധാന വേഷമാണ് നിമിഷയുടേത്. ലണ്ടൻ നഗര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം ഒരുക്കുന്നു.ഷിർദ്ദിസായി മുവീസാണ് നിർമാണം.

ഹവാ ഹവായി എന്ന ചിത്രത്തിലൂടെ അടുത്തിടെ നിമിഷ മറാത്തി സിനിമയുടെ ഭാഗമായി . മലയാളത്തിൽ തുറമുഖം, ചേര എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്. ഒരു തെക്കൻ തല്ലുകേസാണ് നിമിഷ നായികയായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. അതേസമയം സാരിയും നാടൻ ബ്ളൗസും സ്കർട്ടും ധരിച്ചുള്ള നിമിഷയുടെ ബോൾഡ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു.