mm

ദിലീപ്, തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിസ്റ്റർ ഇന്ത്യ ഇന്റർനാഷണലും മോഡലുമായ ദാരാസിംഗ് ഖുറാന പ്രതിനായകൻ.പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ദാരാസിംഗ് ഖുറാനയുടെ മലയാള അരങ്ങേറ്റമാണ്. അനുപം ഖേർ, ദർശൻ കുമാർ, സതീഷ് കൗശിക് എന്നിവർ അഭിനയിച്ച കാഗസ് 2 എന്ന ചിത്രത്തിലൂടെ ഉടൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും അരുൺ ഗോപി ചിത്രത്തിലുണ്ട്. സിദ്ധിഖ്, ലെന, കലാഭവൻ ഷാജോൺ,ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്. ഉദയ കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമാണം. ഷാജി കുമാർ ഛായാഗ്രഹണം. സാം സി .എസ് സംഗീത സംവിധാനം നിർവഹിക്കുന്നു.