beauty

മുഖ സൗന്ദര്യത്തിൽ കണ്ണും പുരികവും പോലെ തന്നെ പ്രധാന പങ്ക് വഹിക്കുന്ന ഭാഗമാണ് ചുണ്ടുകൾ. അതിനാൽ തന്നെ ചുണ്ടിന് വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുന്നത് നിങ്ങളുടെ സൗന്ദര്യത്തെ മുഴുവൻ ബാധിക്കുന്നതാണ്. ആവശ്യമായ പരിചരണം നൽകിക്കഴിഞ്ഞാൽ നിങ്ങൾക്കും മനോഹരമായ ചുവന്ന ചുണ്ടുകൾ നേടിയെടുക്കാവുന്നതാണ്.

മൃത കോശങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ചുണ്ടുകൾ വളരെ പെട്ടെന്ന് തന്നെ മൃദുവാകുന്നു. വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾ മാറുന്നതിനും ഈ മാർഗം ഗുണം ചെയ്യും. ചുണ്ടിലെ കറുപ്പ് മാറാനും സ്ക്രബ് ചെയ്യുന്നത് സഹായിക്കും. ഇതിനായി പുറത്ത് നിന്ന് വലിയ വില കൊടുത്ത് ലിപ് സ്ക്രബുകൾ വാങ്ങേണ്ട കാര്യമില്ല. നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ ലിപ് സ്ക്രബുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തേൻ, പഞ്ചസാര

ഒരു ടേബിൾസ്‌പൂൺ തേനും ഒരു ടീസ്പൂൺ പഞ്ചസാരയും മിക്സ് ചെയ്ത് ചുണ്ടുകളിൽ പുരട്ടുക. പഞ്ചസാരയുടെ തരി അലിയുന്നത് വരെ നന്നായി സ്ക്രബ് ചെയ്യുക. ഇത് ചുണ്ടുകൾ മൃദുവാകാൻ സഹായിക്കുന്നു.

കാപ്പി പൊടി, ഒലീവ് ഓയിൽ

ആഴത്തിൽ വൃത്തിയാക്കാൻ കാപ്പി പൊടി വളരെ നല്ലതാണ്. ഒലീവ് ഓയിൽ ചുണ്ടുകൾ മൃദുവാക്കാൻ സഹായിക്കുന്നു. ഇവ രണ്ടും മിക്സ് ചെയ്ത് ചുണ്ടുകളിൽ പുരട്ടി രണ്ട് മുതൽ മൂന്ന് മിനിട്ട് വരെ സ്ക്രബ് ചെയ്യുക. ചുണ്ടുകൾക്ക് നല്ല ചുവപ്പ് നിറം നൽകാനും ഈ സ്ക്രബ് സഹായിക്കുന്നു.