
കാർത്തിയെ നായകനാക്കി പി. എസ് മിത്രൻ സംവിധാനം ചെയ്ത സർദാർ എന്ന ചിത്രം 50 കോടി ക്ളബിൽ ഇടം നേടി. ദീപാവലി റിലീസായി എത്തിയ സർദാറിന് രണ്ടാം ഭാഗം ഉണ്ടാകും. വലിയ വിജയമാണ് കേരളത്തിലും നേടുന്നത്.
വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തി കാർത്തി മികച്ച പ്രകടനം കാഴ്ചവച്ചു.ചുങ്കെ പാണ്ഡെ,റാഷി ഖന്ന, രജിഷ വിജയൻ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിര പാണ്ടിലക്ഷ്മി, സഹന വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
സംവിധായകൻ പി .എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്.
ജോർജ് സി. വില്യംസ് ഛായാഗ്രഹണവും ജി. വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്നു. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് നിർമാണം.ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണം. പി.ആർ.ഒ: പി.ശിവപ്രസാദ്