
അമല പോൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേക് സംവിധാനം ചെയ്യുന്ന ദി ടീച്ചർ ഡിസംബർ 2ന് തിയേറ്ററിൽ. അമലയുടെ പിറന്നാൾ ദിനത്തിൽ റിലീസ് തീയതിയും ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. സസ്പെൻസ് ത്രില്ലറായ ചിത്രത്തിലൂടെ അഞ്ചു വർഷത്തെ ഇടവേളക്കുശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങൻ, അനുമോൾ, മാല പാർവതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പി. വി ഷാജി കുമാറും സംവിധായകൻ വിവേകും ചേർന്നാണ് തിരക്കഥ. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു.നട്ട്മഗ് പ്രൊഡക്ഷൻസിനുവേണ്ടി വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി. ടി .വി ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്നചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം . പി .ആർ. ഒ പ്രതീഷ് ശേഖർ.