
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഒക്ടോബർ 27 - 1198 തുലാം 10 വ്യാഴാഴ്ച . ( മദ്ധ്യാഹ്ന ശേഷം 12 മണി 10 മിനിറ്റ് 466 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം )
അശ്വതി: വാശിയും കോപവും വർദ്ധിക്കുന്ന കാലമായതു കൊണ്ട് നാമ ജപത്തിലൂടെ ഈശ്വരാദീനം വരുത്തേണ്ടതാണ്. പരാശ്രയത്വം, കലഹം എന്നിവ ഉണ്ടാകാതെ നോക്കണം.
ഭരണി: വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ച്ചക്ക് പറ്റിയ കാലമല്ല, മനോനിയന്ത്രണം തെറ്റാന്‍ സാദ്ധ്യത, നല്ല ക്ഷമയോടെ കാര്യങ്ങള്‍ നോക്കണം, കോപം നിയന്ത്രിക്കണം.
കാര്‍ത്തിക: ധന വരവിന് വിഘ്‌നം, പണച്ചെലവ് കൂടാന്‍ സാദ്ധ്യത. രോഗാവസ്ഥ ചിലരുടെ കാര്യത്തില്‍ കൂടിയേക്കാം, അന്യര്‍ക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരും, പലതുംനഷ്ടത്തില്‍ കലാശിക്കും.
രോഹിണി: കുറെകാലമായി അസുഖങ്ങള്‍ അലട്ടുന്നവര്‍ക്ക് വൈദ്യസഹായം ആവശ്യമായി വരും. തൊഴില്‍ പരാജയം, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക.
മകയിരം: രഹസ്യങ്ങള്‍ ചോര്‍ന്നു പോകാന്‍ സാദ്ധ്യതയുള്ളതു കൊണ്ട് പൊതുസ്ഥലങ്ങളിലെ സംസാരം ഒഴിവാക്കുക, കുടുബ കാര്യങ്ങളില്‍ ദുഃഖം, പ്രതീക്ഷിച്ച ധനം ലഭിക്കില്ല.
തിരുവാതിര: ദൈവാദീനം വര്‍ദ്ധിപ്പിച്ചു മുന്നോട്ടു പോവുക. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും, വരുമാനത്തില്‍ വര്‍ദ്ധനവ്.
പുണര്‍തം: പ്രണയ കാര്യങ്ങളില്‍ തീരുമാനം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്. എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, അന്യരെ സഹായിക്കും.
പൂയം: കലാകാരന്മാർ മികച്ച പ്രകടനം കാഴച്ചവയ്ക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും, വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ നേടും, ആരോഗ്യമായി നല്ല സമയം.
ആയില്യം: പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, ചികിത്സ ആവശ്യങ്ങള്‍ക്കായി തുക ചെലവഴിക്കും, ആത്മവിശ്വാസം പ്രകടിപ്പിക്കും, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധനലാഭം.
മകം: അലസത, ചേരാത്ത കൂട്ടുകെട്ട് എന്നിവയില്‍ നിന്നും മോചനം നേടണം, പലവിധത്തിലും ഉള്ള നഷ്ടങ്ങള്‍ സംഭവിക്കും, ജോലി ശ്രദ്ധാപൂര്‍വം നിര്‍വഹിക്കണം.
പൂരം: പഠന കാര്യങ്ങളില്‍ താല്‍പ്പര്യം കൂടും. ആഗ്രഹങ്ങൾ നിറവേറും, ദാമ്പത്യം സമധാനപൂര്‍ണം, പുരോഗതി, ബിസിനസില്‍ നിന്നും നേട്ടം, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍.
ഉത്രം: ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. എല്ലാ കാര്യത്തിലും അംഗീകാരം, തൊഴിലില്‍ പേരും പെരുമയും ഉണ്ടാകും.
അത്തം: വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും.നിരാശാബോധം ഒഴിവാക്കുക, കാര്യങ്ങള് അനുകൂലമാകമായി നടക്കില്ല.
ചിത്തിര: വളരെകാലമായി തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്ന വ്യവഹാരങ്ങളില്‍ വിധി ലഭിക്കും, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, യാത്രാഗുണം.
ചോതി: ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം, അന്യര്‍ മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം.
വിശാഖം: വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കും, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടും, വിദേശനിര്‍മ്മിത വസ്തുക്കള്‍ സമ്മാനമായി കിട്ടും, കുടുംബത്തിന്‍റെ പിന്തുണ ലഭിക്കും, വിഷമാനുഭവങ്ങള്‍ക്ക് ശമനം.
അനിഴം: താല്‍ക്കാലിക ജോലിസ്ഥിരമാകും, പ്രശസ്തിയും വിജയവും. കുടുംബത്തില്‍ വിവാഹം, ഉന്നതസ്ഥാന ലബ്ധി, അഭിനയ സാദ്ധ്യത ഉണ്ടാകും, സഹോദരഗുണവും സഹായവും ലഭിക്കും. പ്രണയ ബന്ധങ്ങള്‍ ആരംഭിച്ചേക്കാം.
കേട്ട: സംഗീതാതികലകളില്‍ വിജയിക്കും, തീര്‍ത്ഥയാത്രകളും, സല്‍കര്‍മ്മങ്ങളും, സത്സംഗങ്ങളിലും പങ്കെടുക്കും. മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, വിദ്യാപരമായ മുന്നേറ്റം, വിദേശാനുകൂല്യം.
മൂലം: നയപരമായി കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കും, ബന്ധു സമാഗമം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ശത്രുക്കളുടെ മേല്‍ ജയം.
പൂരാടം: ഇന്റര്‍വ്യൂകളില്‍ ജയം. വസ്തു, വാഹനം എന്നിവ വന്നു ചേരാന്‍ യോഗം, ഒരു പ്ലാൻ തയ്യാറാക്കി മുന്നോട്ട് പോകണം. വിദ്യാഭ്യാസ രംഗത്ത് നേട്ടം, കുടുംബത്തില്‍ സമാധാനം.
ഉത്രാടം: കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും ആദരവും ലഭിക്കും. യാത്രാഗുണം, വ്യവഹാരങ്ങളില്‍ വിജയം, പരിശ്രമങ്ങൾ വിജയിക്കും.
തിരുവോണം: ജോലി നഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകൾ കാരണം ദുഃഖം, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കില്ല, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്.
അവിട്ടം: ഗൃഹത്തില്‍ സ്വസ്ഥതകുറയും, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. കുടുംബകലഹം, മാറ്റം പ്രതീക്ഷിക്കാം, അബദ്ധങ്ങളില്‍ ചാടും.
ചതയം: കച്ചവടകാര്‍ക്ക് കാലം അനുകൂലം, തൊഴില്‍ പരമായി ഉയര്‍ച്ച, ശത്രുക്കളെ പരാജയപ്പെടുത്തും, പലവിധത്തിലും ഉള്ള പുരോഗതി, പുതിയ അറിവുകള്‍ സമ്പാദിക്കും.
പൂരുരുട്ടാതി: ബിസിനസില്‍ പോരായ്മകള്‍ ഉണ്ടാകും, കുടുംബകലഹം, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, മാതാവിന് രോഗശാന്തി.
ഉത്തൃട്ടാതി: അന്യരുടെ വാക്കുകള്‍ കേട്ട് അബദ്ധത്തില്‍ ചാടരുത്, യോജിക്കാത്ത പ്രണയത്തിനോ ജീവിത പങ്കാളിക്കോ സാദ്ധ്യത. ഉദ്ദേശസാഫല്ല്യം കിട്ടും, ബിസിനസില്‍ നേട്ടം.
രേവതി: പഴകിയ രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കും. ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, കുടുംബ സുഖം, ഉന്നതരില്‍ നിന്നും സഹായങ്ങള്‍