
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് നവംബർ 1, 2 തീയതികളിൽ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദ്ദാരിയടങ്ങുന്ന ഉന്നതതല സംഘത്തോടൊപ്പം ചൈന സന്ദർശിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, പ്രധാനമന്ത്രി ലീ കെചിയാംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഷെഹ്ബാസിന്റെ ആദ്യ ചൈനാ സന്ദർശനമാണിത്. സെപ്തംബറിൽ ഉസ്‌ബെക്കിസ്ഥാനിൽ വച്ച് ഷീയും ഷെഹ്‌ബാസും കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20ാം ദേശീയ കോൺഗ്രസിന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് ഷെഹ്‌ബാസ്.