kerala-blasters

കൊച്ചി : ഐ.എസ്.എൽ ഫുട്ബാളിൽ നാളെ കേരള ബ്ളാസ്റ്റേഴ്സ് സീസണിലെ നാലാം മത്സരത്തിനിറങ്ങുന്നു. കൊച്ചിയിലെ ഹോംഗ്രൗണ്ടിൽ മുൻ ചാമ്പ്യന്മാരായ മുംബയ് സിറ്റി എഫ്.സിയാണ് എതിരാളികൾ.

കൊച്ചിയിൽ നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തോൽപ്പിച്ച് തുടങ്ങിയ ബ്ളാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ഇതേവേദിയിൽ എ.ടി.കെ മോഹൻ ബഗാനോട് 2-5ന് തോറ്റിരുന്നു. തുടർന്ന് ആദ്യ എവേ മത്സരത്തിൽ ഒഡീഷ എഫ്.സിയോട് 1-2നും തോൽക്കേണ്ടിവന്നു. മൂന്ന് പോയിന്റ് മാത്രമുള്ള ബ്ളാസ്റ്റേഴ്സ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. അതേസമയം ആദ്യ മൂന്ന് മത്സരങ്ങളിൽ ഒന്ന് ജയിക്കുകയും രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്ത മുംബയ് സിറ്റി അഞ്ചുപോയിന്റുമായി നാലാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരം

ഒഡിഷ എഫ്.സി Vs ബെംഗളുരു എഫ്.സി

രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ