rah-rahim

ചണ്ഡീഗഡ്: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ പരോൾ വിവാദത്തിൽ പ്രതികരിക്കാൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വിസമ്മതിച്ചു. ജയിലുകൾക്ക് അവരുടേതായ നിയമങ്ങളുണ്ടെന്നും അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നുമായിരുന്നു ഖട്ടർ പറഞ്ഞത്.

ബലാത്സംഗത്തിനും കൊലപാതകത്തിനും 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന റാം റഹീമിന്റെ പരോൾ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൻ വിവാദമാണ് ഉണ്ടാക്കിയത്.

ഈ മാസം ആദ്യം പുറത്തിറങ്ങിയത് മുതൽ റാം റഹീം ബി.ജെ.പി നേതാക്കൾ പങ്കെടുക്കുന്ന ഓൺലൈൻ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ദീപാവലിക്ക് മുന്നോടിയി മ്യൂസിക് വീഡിയോയും അദ്ദേഹം റെക്കോർഡ് ചെയ്തിട്ടുണ്ട്. അതേസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പും അടമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ചൂണ്ടിക്കാണിച്ച് റാം റഹീമിന് പരോൾ അനുവദിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഉദിത് രാജും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും ബി.ജെ.പിക്കെതിരെ രംഗത്തെത്തി.