
ലക്‌നൗ: ഡെങ്കിപ്പനി ബാധിച്ച രോഗിക്ക് പ്ലേറ്റ്‌ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവച്ച ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി സർക്കാർ പൊളിക്കും.
പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്‌പിറ്റലും ട്രോമ സെന്ററുമാണ് പൊളിക്കാനൊരുങ്ങുന്നത്. കെട്ടിടം നിർമ്മിച്ചത് അനധികൃതമാണെന്ന് കാണിച്ച് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിട്ടി ആശുപത്രി മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് 28നകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ കെട്ടിടം പൊളിക്കും. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രദീപ് പാണ്ഡെയുടെ (32) മരണത്തിന് പിന്നാലെയാണ് ആശുപത്രിക്കെതിരെ അന്വേഷണം നടന്നത്.
അതേസമയം പ്രദീപ് പാണ്ഡെയ്‌ക്ക് നൽകിയത് കേടായ പ്ലേറ്റ്‌ലെറ്റാണെന്ന് വിദഗ്ദ്ധസമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.