milma

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില അ‌ഞ്ചു രൂപ വർദ്ധിപ്പിക്കും. കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വില വർദ്ധിപ്പിക്കുകയെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതിയിൽ സർക്കാരിന്റെയും മിൽമയുടെയും പ്രതിനിധികളുണ്ട്.

സമിതിയുടെ റിപ്പോർട്ടിന്റെ മുറയ്ക്ക് പാലിന്റെ വില വർദ്ധിപ്പിക്കുമെന്നും അഞ്ച് രൂപയായിരിക്കും വർദ്ധിപ്പിക്കുകയെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത വർഷം ജനുവരി മുതൽ വിലവർദ്ധനവ് നിലവിൽ വരുമെന്നാണ് സൂചന.