arrest

ധർമ്മശാല: നോപ്പാളിയാണെന്ന വ്യാജ തിരിച്ചറിയൽ രേഖയുമായി ആശ്രമത്തിൽ താമസിച്ചിരുന്ന ചൈനീസ് യുവതിയെ ഹിമാചൽ പ്രദേശിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാചലിലെ മാണ്ഡി ജില്ലയിലുള്ള ജോഗീന്ദർനഗറിലെ ആശ്രമത്തിൽ താമസിച്ചിരുന്ന യുവതിയെ രഹസ്യവിവരത്തെത്തുടർന്ന് ചോദ്യം ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ ചൈനീസ് യുവതിയാണെന്ന് കണ്ടെത്തിയതെന്ന് മാണ്ഡി പൊലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി പറഞ്ഞു. ഇവരിൽ നിന്ന് 6.4 ലക്ഷം രൂപയും 1.10 ലക്ഷം നേപ്പാൾ രൂപയും രണ്ട് മൊബൈൽ ഫോണുകളും കണ്ടെത്തി.