rishi

ന്യൂഡൽഹി: അടുത്തമാസം ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടൺ പ്രധാനമന്ത്രി ഋഷി സുനകും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. കൂടിക്കാഴ്ച ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര കരാറുകൾക്ക് ശക്തി പകരുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ചയാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സുനക് ചുമതലയേറ്റത്.