d

ആലപ്പുഴ: പുന്നപ്ര വയലാർ സമരത്തിന്റെ 76-ാമത് വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാറിലെ അനുസ്മരണ നഗറിൽ സ്ഥാപിക്കാനുള്ള ദിപശിഖയുമായുള്ള പ്രയാണം ഇന്ന് നടക്കും. രാവിലെ 7.30ന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുൻ മന്ത്രി ജി.സുധാകരൻ ദീപശിഖ അത്‌ലറ്റുകൾക്ക് കൈമാറും. വി.എസ്.അച്യുതാനന്ദന്റെ അനാരോഗ്യം മൂലം തുടർച്ചയായ മൂന്നാം തവണയാണ് ജി.സുധാകരൻ ദീപശിഖയിൽ ദീപം പകരുന്നത്.