kk

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സ‌വകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരും ഹോസ്റ്റൽ യൂണിയനിലെ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ ഒരു വിഭാഗം വിദ്യാർത്ഥികൾ ഹോസ്റ്റൽ റൂമിന് തീയിട്ടു. എസ്.എഫ്.ഐ പ്രവർത്തകരാണ് തീയിട്ടതെന്ന് ഒരുവിഭാഗവും മറുവിഭാഗമാണ് തീയിട്ടതെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിൽ ഹോസ്റ്റൽ മെസ് സെക്രട്ടറി ഹാനിക്ക് ഗുരുതരമായി പരിക്കേറ്റു. പുറത്ത് നിന്നുള്ള ഒരു സംഘം ആളുകളുമായി ചേർന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതായി ഹോസ്റ്റൽ യൂണിയൻ ആരോപിച്ചു.