gun

കൊച്ചി: കുണ്ടന്നൂരിൽ ബാറിൽ വെടിവയ്‌പ്പ്. വൈകിട്ട് നാലുമണിയ്‌ക്കാണ് സംഭവം. കുണ്ടന്നൂരിലെ ഒജിഎസ് കാന്താരി ബാറിന് മുന്നിലെ ചുമരിലേക്കാണ് മദ്യപിച്ച് പുറത്തിറങ്ങിയ രണ്ടുപേർ വെടിവച്ചത്. സംഭവത്തിൽ പങ്കുള‌ളവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സ്ഥലത്ത് നിന്നും പ്രാഥമിക പരിശോധനയിൽ വെടിയുണ്ടകൾ കണ്ടെത്താനായിട്ടില്ല.

ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് ബാറിലെത്തിയ രണ്ടുപേരാണ് സംഭവത്തിന് പിന്നിൽ. ഇവർ‌ നാല് മണിവരെ ബാറിൽ ചിലവഴിച്ചു. ഇതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഭവം. സ്ഥലത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വൈകിട്ട് ഏഴ് മണിയോടെയാണ് ബാർ ഉടമകൾ പൊലീസിൽ പരാതി നൽകിയത്. പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയാണ് ഇവർ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക സൂചന.