iran

ടെഹ്‌റാൻ : തെക്കൻ ഇറാനിൽ ഷിറാസ് നഗരത്തിൽ ഷിയാ ആരാധനാ കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 5.45ന് ആയുധധാരികളായ മൂന്ന് പേർ ഇവിടേക്ക് അതിക്രമിച്ച് കടന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അക്രമികളിൽ രണ്ട് പേരെ പിടികൂടിയെന്ന് സൂചനയുണ്ട്.