gold
സ്വർണ വി​ല

കൊച്ചി​: നാലു ദി​വസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവി​ലയി​ൽ വർദ്ധന. പവന് 120 രൂപ വർദ്ധി​ച്ച് സ്വർണവി​ല ഇന്നലെ 37480 രൂപയി​ലെത്തി​. ചൊവ്വാഴ്ച്ച സ്വർണ വി​ല 120 രൂപ കുറഞ്ഞി​രുന്നു.
4,685 രൂപ നിരക്കിലും പവന് 120 രൂപ കുറഞ്ഞു 37,480 രൂപ നിരക്കിലുമാണ് ചൊവ്വാഴ്ച്ച വ്യാപാരം നടന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.