ff

കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് ചുമതലയേഖ്ഖത്. ബ്രിട്ടന്റെ 57ാമത് പ്രധാനമന്ത്രിയാണ് ഋഷി സുനക്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം,​ ബ്രിട്ടനിലെ സമ്പന്നരായ പ്രധാനമന്ത്രിമാരിൽ ഒരാൾ കൂടിയാണ് ഋഷി സുനക്. ബോറിസ് ജോൺസൺ അടക്കമുള്ള പ്രധാനമന്ത്രിമാർ സമ്പന്നർ ആയിരുന്നെങ്കിലും ഇവർക്കിടെയിലെ 'സൂപ്പർ റിച്ചാണ്" ഋഷി.

സൺഡേ ടൈംസ് പുറത്തുവിട്ട ഈ വർഷത്തെ കണക്ക് പ്രകാരം യു.കെയിലെ അതിസമ്പന്നരായ 250 പേരുടെ പട്ടികയിൽ 222 ാം സ്ഥാനമാണ് ഋഷിക്ക്. ഏകദേശം 730 ദശലക്ഷം പൗണ്ടാണ്(​6842 കോടിരൂപ)​ ആസ്തി. ഋഷിയുടെയും ഭാര്യ അക്ഷതയുടെയും സംയുക്ത ആസ്തിയാണിത്. ഒരുപക്ഷേ, ബക്കിംഗ്‌ഹാം പാലസിനേക്കാൾ ആസ്തിയുള്ള ഒരാൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് ഇതാദ്യമായിരിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് മുമ്പ് പ്രസിദ്ധീകരിച്ച ലിസ്റ്റായിരുന്നു ഇത്. രാജ്ഞിക്ക് 370 ദശലക്ഷം പൗണ്ടിന്റെ ആസ്തിയാണുണ്ടായിരുന്നത്.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയേക്കാൾ അക്ഷത സമ്പന്നയാണെന്ന് സൺഡേ ടൈംസ് ചൂണ്ടിക്കാട്ടിയിരുന്നു. 2020ലെ കണക്ക് പ്രകാരം ഏകദേശം 480 ദശലക്ഷം പൗണ്ടായിരുന്നു അക്ഷതയുടെ ആസ്തി.

kk

ഇൻഡോർ സ്വിമ്മിംഗ് പൂൾ, ജിം, യോഗ സ്റ്റോഡിയോ, ടെന്നീസ് കോർട്ട് എന്നിവയടങ്ങുന്ന നോർത്ത് യോക്ക്‌ഷെയറിലെ കൊട്ടാര തുല്യമായ മാളികയ്ക്ക് പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന വസ്തുവകകളും ഋഷിക്കുണ്ട്. മദ്ധ്യ ലണ്ടൻ, സൗത്ത് കെൻസിംഗ്ടൺ, കാലിഫോർണിയയിലെ സാന്റാമോണിക എന്നിവിടങ്ങളിലാണ് ഋഷിയുടെയും അക്ഷതയുടെയും ഉടമസ്ഥതയിലുള്ള മറ്റ് വീടുകൾ.

ലണ്ടനിലെ കെൻസിംഗ്ടണിലുള്ള ആഡംബര ബംഗ്ലാവിലാണ് നിലവിൽ ഋഷി സുനകും കുടുംബവും താമസിക്കുന്നത്. അഞ്ച് ബെഡ്‌റൂമുകളും നാല് ബാത്ത്‌റൂമുകളുമാണ് ഇവിടെയുള്ളത്. 2010ൽ 4.5 മില്യൺ പൗണ്ടിനാണ് (42 കോടി രൂപ)​ വീട് ഋഷി സ്വന്തമാക്കിയത്. ഇപ്പോൾ ഈ വീടിന് 6.6 മില്യൺ പൗണ്ട് ( 61 കോടി രൂപ)​ മൂല്യമുണ്ട്. വിശാലമായ സ്വീകരണ മുറിയും പ്രൈവറ്റ് ഗാർഡനും മറ്റ് പ്രത്യേകതകളാണ്,​ ഇവിടെ താമസത്തിനെത്തും മുമ്പ് നമ്പർ 11 ഡൗണിംഗ് സ്ട്രീറ്രിലായിരുന്നു ഋഷിയും കുടുംബവും കഴിഞ്ഞിരുന്നത്.

kk

കിർബി സിഗ്സ്റ്റൺ എന്ന ഗ്രാമപ്രദേശത്ത് പൈതൃക കെട്ടിടങ്ങളുടെ പട്ടികയിൽ പെടുന്ന ജോർജിയൻ ശൈലിയിൽ നിർമ്മിച്ച ബംഗ്ലാവും ഋഷി സുനകിനുണ്ട്. വാരാന്ത്യങ്ങൾ ചിലവിടുന്നതിനായാണ് കുടുംബം ഈ വീട് ഉപയോഗിക്കുന്നത്. 2015ൽ 1.5 മില്യൺ പൗണ്ടിനാണ് (14 കോടി രൂപ) ഋഷി ഈ വീട് വാങ്ങിയത്. കെൻസിംഗ്ടണിൽ തന്നെയാണ് ഋഷിയുടെ മൂന്നാമത്തെ വീട് സ്ഥിതി ചെയ്യുന്നത്. ഓൾഡ് ബ്രോംപ്ടണിലുള്ള ഒരു ഫ്ളാറ്റാണ് ഇത്. 2001ലാണ് അദ്ദേഹം ഈ വീട് സ്വന്തമാക്കിയത്. ഈ അപ്പാർട്ട്‌മെന്റ് നിലവിൽ അവധിക്കാല വസതിയായാണ് ഉപയോഗിക്കുന്നത്. യുകെയിൽ സന്ദർശനത്തിനെത്തുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും താമസിക്കാനായാണ് ഈ വീട് മാറ്റിവച്ചിരിക്കുന്നത്.

കലിഫോർണിയയിലെ സാന്താമോണിക്കയിലും ഋഷിക്കും കുടുംബത്തിനും സ്വന്തമായി വീടുണ്ട്. 2014 ൽ വാങ്ങിയ ഈ ആഡംബര വീട് കടലിനോട്ചേ ർന്നാണ് സ്ഥിതി ചെയ്യുന്നത്. 5. 5 മില്യൻ പൗണ്ടാണ്( 51 കോടി രൂപ) ഈ ബംഗ്ലാവിന്റെ വിലമതിപ്പ്. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതല ഏൽക്കുന്നതോടെ നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് താമസം മാറും. . 100 മുറികളാണ് ഇവിടെയുള്ളത്. ഇതിനുപുറമെ ബക്കിെംഗ്ഹം ഷെയറിലെ ഗ്രാമപ്രദേശത്തും പ്രധാനമന്ത്രിക്കായി ഒരു ഔദ്യോഗിക വസതിയുണ്ടാകും. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ബംഗ്ലാവാണിത്. 10 കിടപ്പുമുറികളുള്ള ഈ വീട് ആയിരമേക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്‌

kk
KK