lamp

എല്ലാ ശുഭകരമായ കാര്യങ്ങളും ആരംഭിക്കുന്നത് നമ്മുടെ നാട്ടിൽ വിളക്ക് കൊളുത്തിയാണ്. അന്തരീക്ഷം പരിശുദ്ധമാകും വിളക്ക് കൊളുത്തുമ്പോൾ എന്നൊരു സങ്കൽപമുണ്ട്. എന്നാൽ വിളക്ക് കൊളുത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിച്ചില്ലെങ്കിൽ നന്മയും ഐശ്വര്യത്തിനും പകരമുണ്ടാകുക ബുദ്ധിമുട്ടുകളാകുമെന്നാണ് പണ്ഡിത മതം.

വിളക്കിൽ മൂന്നുതിരിയുള‌ളത് ലക്ഷ്‌മീദേവി, ദുർഗ, സരസ്വതി എന്നീ ദേവിമാരുടെ പ്രതീകമാണ്. ഭദ്രദീപം തെളിയിക്കുന്നത് ഐശ്വര്യവും ധനസമൃദ്ധിയ്‌ക്കും ഉതകുന്നത്. അഞ്ച് തിരിയിട്ടാണ് ഭദ്രദീപം കൊളുത്തുക. നാല് ദിക്കുകൾക്ക് പുറമേ അഞ്ചാമതായി വടക്ക് കിഴക്ക് ദിക്കിലേക്കാണ് തിരി കൊളുത്തേണ്ടത്. ഇങ്ങനെ കൃത്യമായി ചെയ്‌താൽ അഷ്‌ടൈശ്വര്യങ്ങൾ ലഭിച്ച് ലക്ഷ്‌മി ദേവി ഇവരെ അനുഗ്രഹിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

വിളക്ക് കൊളുത്തുന്നവ‌ർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചെയ്യുന്നതിന് ഫലമുണ്ടാകില്ല. ആദ്യമായി കുളിച്ച് ശുദ്ധമായാണ് നാം പ്രാ‌‌‌ർത്ഥനയ്‌ക്ക് വിളക്ക് കൊളുത്തുക. എന്നാൽ തലയിൽ ഈറൻ തുണി പാടില്ല. മാത്രമല്ല വിളക്ക് കൊളുത്തുന്നതിന് ഉപയോഗിക്കുന്ന വിളക്കിലെ എണ്ണ കൈയിൽ പറ്റിയാൽ അതെടുത്ത് തലയിൽ തേയ്‌ക്കരുത്. ചിലർ സ്വന്തം വസ്‌ത്രത്തിലും തേയ്‌ക്കാറുണ്ട്. ഇവ രണ്ടും നന്നല്ല. കടബാദ്ധ്യതകൾക്ക് കാരണമാകാം ഈ പ്രവ‌ർത്തി. ഒരു വൃത്തിയുള‌ള തുണി ഇതിനായി പൂജാമുറിയിൽ സൂക്ഷിക്കണം. ഇത് ഐശ്വര്യത്തിന് മാത്രമല്ല വൃത്തിയ്‌ക്കും അത്യാവശ്യമാണ്. വിളക്ക് കൊളുത്തിയ ശേഷം തുണിയോ കടലാസോ അവിടെത്തന്നെ ഉപേക്ഷിക്കാനും പാടില്ല. ഇവ കൃത്യമായി നീക്കണം.

കിഴക്കും പടിഞ്ഞാറും ദർശിക്കുന്ന തരത്തിൽ വിളക്ക് കൊളുത്തിയാൽ മനശാന്തിയും ആരോഗ്യവും ശത്രുക്ഷയവുമെല്ലാമാണ് ഫലം. എന്നാൽ തെക്ക് വശത്തേക്ക് വിളക്ക് കൊളുത്തിയാൽ അത് നന്നല്ല. ശുഭാപ്‌തി വിശ്വാസത്തോടെ ഇവ പാലിച്ച് വേണം വിളക്ക് കൊളുത്താൻ.