navajit-kaur-brar-

കാനഡയിലെ ബ്രംപ്ടണിൽ മുൻസിപ്പൽ കൗൺസിലറായി ഇന്ത്യൻ വംശജ. ഇന്റോ-കനേഡിയൻ ആരോഗ്യ പ്രവർത്തകയായ നവ്ജിത് കൗർ ബ്രാറാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന തലപ്പാവ് ധരിച്ച ആദ്യ സിഖ് വനിതയാണ് നവ്ജിത്. ബ്രംപ്ടണിലെ 2, 6 വാർഡുകളിലെ കൗൺസിലറായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ ഇവർ ബ്രംപ്ടണിൽ ശ്വാസകോശ തെറാപ്പിസ്റ്റായി പ്രവർത്തിച്ചിരുന്നു.

കൺസെർവേറ്റീവ് പാർട്ടിയുടെ എം പി സ്ഥാനാർത്ഥിയായിരുന്ന ജെർമെെൻ ചേംമ്പേഴ്സിനെയാണ് രേഖപ്പെടുത്തിയ വോട്ടുകളുടെ 28.85 ശതമാനം നേടി നവ്ജിത് പരാജയപ്പെടുത്തിയത്. ജെർമെെൻ 22.59 ശതമാനം വോട്ടും മൂന്നാം സ്ഥാനത്തുള്ളയാൾക്ക് 15.41 ശതമാനം വോട്ടുമാണ് നേടാനായത്.

തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും വിജയിച്ച് ബ്രാംപ്ടണിലെ മേയർ പാട്രിക് ബ്രൗൺ നവ്ജിതയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ട്വീറ്റ് ചെയ്തു. താൻ നവ്ജിതെ ഓ‌ർത്ത് അഭിമാനിക്കുന്നുയെന്നും കൊവിഡ് സമയത്ത് മുൻനിര ആരോഗ്യ പ്രവർത്തകയായിരുന്ന ധീര വനിതയായ നവ്ജിത് ബ്രാംപ്ടൺ സിറ്റി കൗൺസിലിലേക്ക് ഒരു അസാമാന്യമായ കൂട്ടിച്ചേർക്കലാകുമെന്നും അദ്ദേഹം പറഞ്ഞു.

I am so proud of @Navjitkaurbrar. She was a selfless and dedicated front line healthcare worker during the pandemic. She has stepped up for public service and I am confident she will be a phenomenal addition to #Brampton City Council. pic.twitter.com/EMTxqpxaq8

— Patrick Brown (@patrickbrownont) October 25, 2022

കുറ്റകൃത്യങ്ങൾ കുറയ്ക്കുക,റോഡ് സുരക്ഷ മെച്ചപ്പെടുത്തുക,അടിസ്ഥാന സൗകര്യ വികസനം ഒരുക്കുക എന്നിവയാണ് നവ്ജിതിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രചരണങ്ങൾ. നാല് വർഷം കൂടുമ്പോഴുള്ള ഒക്ടോബറിലെ നാലാമത്തെ തിങ്കളാഴ്ചയാണ് ഇവിടെ മുൻസിപ്പൽ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്.