
പ്രായാധിക്യത്തിന്റെ ആദ്യ ലക്ഷണമായിട്ടാണ് മുടി നരക്കുന്നതിനെ കണക്കാക്കുന്നത്. പണ്ടൊക്കെ നാൽപ്പതുകളിലാണ് മുടിയുടെ നിറം മാറിത്തുടങ്ങുന്നത്. എന്നാൽ ഇന്ന് യുവാക്കൾക്കും കൊച്ചുകുട്ടികൾക്കുമൊക്കെ മുടി നരയ്ക്കാറുണ്ട്. പുകവലി അടക്കമുള്ള നിരവധി കാരണങ്ങൾ ഇതിനുപിന്നിലുണ്ട്.
അകാല നരയെ തടയാനുള്ള ഔഷധങ്ങൾ തേടി മാർക്കറ്റുകൾ അലയേണ്ട. ഇതിനെ തടയാനുള്ള ചില മരുന്നുകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ഉള്ളിനീര് തലയിൽ നന്നായി തേച്ചുപിടിപ്പിച്ച്, അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇത് നര കുറയ്‌ക്കാൻ സഹായിക്കും.
ഇഞ്ചിയാണ് മറ്റൊരു ഔഷധം. ഇഞ്ചി തൊലി കളഞ്ഞ ശേഷം പേസ്റ്റ് രൂപത്തിലാക്കുക. തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകിക്കളയുക. മഗ്നീഷ്യവും ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഇഞ്ച് അകാലനരയെ തടയാൻ മാത്രമല്ല മുടിയിഴകൾ പൊട്ടിപ്പോകുന്നത് ഇല്ലാതാക്കാനും സഹായിക്കും.