കൂടെവിടെ എന്ന സീരിയലിലെ റാണിയമ്മ എന്ന വില്ലത്തി വേഷത്തിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നിഷ മാത്യു. ഷട്ടർ, അങ്കിൾ തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. കൗമുദി മൂവീസിലൂടെ 'വാട്സ് ഇൻ മൈ ബാഗു'മായെത്തിയിരിക്കുകയാണ് നടിയിപ്പോൾ.

'ഈ ബാഗിന് ഒരുപാട് ഓർമകൾ ഉണ്ട്. ഞാൻ ഇത് ദുബായിൽ നിന്നാണ് വാങ്ങിയത്. ജഫ്രീസ് ഒരു പാകിസ്ഥാനി ബ്രാൻഡ് ആണ്. ഇത്രയും വർഷമായിട്ടും ഒന്നും പറ്റിയിട്ടില്ല എന്നതുകൊണ്ടും ബ്ലാക്ക് എന്റെ ഫേവറേറ്റ് കളറായതുകൊണ്ടുമാണ് കൊണ്ടുവന്നത്. മൊബൈൽ, പെർഫ്യൂം,പിങ്ക് ലിപ്സ്റ്റിക്, പേഴ്സ് എല്ലാമുണ്ട്.
ചീപ്പ്, മൊബൈൽ ചാർജർ. ഫോണിൽ അമ്പത് ശതമാനം ചാർജായാൽ എനിക്ക് ടെൻഷൻ അടിക്കാൻ തുടങ്ങും. ചാർജില്ലാത്തതുപോലെയാ. അപ്പോൾ തന്നെ എനിക്ക് കുത്തണം. നിങ്ങൾക്കാർക്കെങ്കിലും ഇങ്ങനത്തെ പ്രശ്നമുണ്ടോ?'- നടി ചോദിച്ചു