atm

ലക്‌നൗ : ബാങ്ക് ഒഫ് ഇന്ത്യയുടെ എ ടി എമ്മിന് തകരാർ സംഭവിച്ചു. 100 രൂപ നോട്ടുകൾ നൽകുന്നതിന് പകരം 500 രൂപ നോട്ടുകളാണ് വിതരണം ചെയ്തത്. ഉത്തർപ്രദേശിലെ അലീഗർഹ് പട്ടണത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

18 ഇടപാടുകളിലായി 1,96,000 രൂപയാണ് സാങ്കേതിക തകരാർ മൂലം ബാങ്കിന് നഷ്ടമായത്. ഒരു ഉപഭോക്താവ് എ ടി എം ഗാർഡിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് 100 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകൾ നൽകിയത് . ഈ സാഹചര്യം മുതലെടുത്ത ചില ഉപഭോക്താക്കൾ ബാങ്കിൽ നിന്നും കൂടുതൽ പണം കെെപ്പറ്റിയതായാണ് റിപ്പോർട്ടുകൾ. എ ടി എമ്മിൽ സ്ഥാപിച്ചിരുന്ന സി സി ടിവി കാമറകൾ പരിശോധിച്ചു. അഞ്ച് പേരെ ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. 500 ന്റെ 2000 നോട്ടുകളാണ് ബാങ്ക് എ ടി എമ്മിൽ നിറച്ചിരുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു.