
തന്റെ കുടുംബ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് ശ്രീശാന്ത്. വിരാട് കൊഹ്‌ലിയുടെ തകർപ്പൻ ഷോട്ട് പരിശ്രമിക്കാൻ ശ്രമിക്കുന്ന മകളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
' എന്റെ മാലാഖ താങ്കളുടെ എക്സ്ട്ര ഓർഡിനറി ഷോട്ട് പരിശീലിക്കാൻ ശ്രമിക്കുന്നു. ഇനിയും ഒത്തിരി ദൂരം മുന്നോട്ട് പോകാനുണ്ട്.'- എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി വീഡിയോ പങ്കുവച്ചത്. മാലാഖ, ക്രിക്കറ്റ്, വീട് തുടങ്ങിയ ഹാഷ്‌ടാഗുകളും വീഡിയോയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്. സൂര്യശ്രീ, ശ്രീ സാൻവിക എന്നിവരാണ് ശ്രീശാന്തിന്റെ മക്കൾ.

ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ വിരാട് കൊഹ്‌ലി തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇതിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന ആറാമത്തെ താരം എന്ന റെക്കാർഡും അദ്ദേഹം നേടിയെടുത്തു.