mm

അമ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന നടൻ ദിലീപിന് ജന്മദിനാശംസകളുമായി മകൾ മീനാക്ഷി . അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മകളുടെ പിറന്നാൾ ആശംസ. ചിത്രം ‌വൈറലായതോടെ നിരവധി പേരാണ് ദിലീപിന് പിറന്നാൾ ആശംസകൾ‌ നേർ‌ന്നും അച്ഛന്റെയും മകളുടെയും വർഷങ്ങൾ പഴക്കമുള്ള ചിത്രത്തെ പ്രശംസിച്ചും എത്തിയത് .' അച്ഛന്റെ മോള് തന്നെ...' എന്ന് പലരും കമന്റിട്ടു.

മുൻപ് ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ കമന്റ് ബോക്സ് മീനാക്ഷി ഓഫാക്കുമായിരുന്നു. സൈബർ ബുള്ളിയിങിന് സമാനമായ കമന്റുകൾ നിറയുന്നതായിരുന്നു കാരണം. എന്നാൽ ഇത്തവണ കമന്റ് ബോക്സ് ഒഫ് ചെയ്തില്ല. ആരും മോശം കമന്റ് കുറിച്ചിട്ടില്ല.

അതേസമയം റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഒഫ് സത്യനാഥൻ ആണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.