iranian-zombie

സോഷ്യൽ മീഡിയയുടെ സ്വാധീനം നമ്മളെയെല്ലാം വളരെയധികം ബാധിച്ചിട്ടുണ്ട് എന്ന കര്യത്തിൽ സംശയമില്ല. സോഷ്യൽ മീഡിയയിൽ വൈറലാവുക എന്ന ഉദ്ദേശ്യത്തോടു കൂടി ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള ആളുകൾ ചെയ്യുന്ന ചില ഏർപ്പാടുകൾ അവർക്കു തന്നെ വിനയായി തീരാറുണ്ട്. അത്തരത്തിൽ ഒരാളായിരുന്നു ഇറാനിയൻ സ്വദേശിനിയായ സഹർ തബാർ. ഒരുപക്ഷേ ആ പേരു കേട്ടുകഴിഞ്ഞാൽ ആളെ പിടികിട്ടണമെന്നില്ല. ഹോളിവുഡ‌് സൂപ്പർ നായിക ആഞ്ജലിന ജോളിയുടെ അപരയാകാൻ ശ്രമിച്ച് വികൃതരൂപമായി മാറിയ പെൺകുട്ടിയാണ് സഹർ.

Sahar Tabar, a 19-year-old Iranian artist and influencer, has been sentenced to ten years in prison for her Angelina Jolie zombie-like pictures. pic.twitter.com/7u7Sp2QfzI

— Salamander News (@SMDRNews) December 12, 2020

അമ്പതിലധികം പ്ളാസ്‌റ്റിക് സർജറികൾ മുഖത്ത് നടത്തിയതിനെ തുടർന്നാണ് സഹർ തബാർ വിരൂപയായി തീർന്നത്. 2019ൽ ദൈവനിന്ദയുടെ പേരിൽ ഇവരെ ജയിലിലടച്ചു. കുറച്ചു നാളുകൾക്ക് മുമ്പാണ് സഹർ മോചിതയായത്. തുടർന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ ഒരു വെളിപ്പെടുത്തൽ നടത്തി. താൻ പ്ളാസ്‌റ്റിക് സർജറി ചെയ‌്തുവെന്നത് ശരിയാണെങ്കിലും സോഷ്യൽ മീഡിയയിൽ കണ്ട ചിത്രങ്ങൾ കംപ്യൂട്ടർ എഫക്‌ട് ആയിരുന്നത്രേ. പ്രശസ്തയാകുന്നതിന് വേണ്ടിയാണ് അതൊക്കെ ചെയ‌്തതെന്നും, ഒരു നടിയാവുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും സഹർ തബാർ വെളിപ്പെടുത്തി.