
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ചിത്രീകരണം ആരംഭിച്ചു.പ്രിയംവദ കൃഷ്ണനാണ് നായിക. കോട്ടയം രമേശ്, അനുമോഹൻ, ഷമ്മി തിലകൻ, രാജശ്രീ നായർ എന്നിവരാണ് താരങ്ങൾ. ജി .ആർ .ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ ് തിരക്കഥ.ഉർവശി തിയേറ്റഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം.
സിഗ്നേച്ചർ11ന്
കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം,ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിഗ്നേച്ചർ നവംബർ 11ന് റിലീസ് ചെയ്യും.ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ എന്നിവർക്കൊപ്പം മുപ്പതിലധികം ഗോത്രവർഗക്കാരും അണിനിരക്കുന്നു.ദേശീയ അവാർഡ് ജേതാവ് നഞ്ചമ്മ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്.
കൂമൻ 4ന്
ആസിഫ് അലിയും ജീത്തു ജോസഫും ആദ്യമായി ഒരുമിക്കുന്ന കൂമൻ നവംബർ 4ന്  പ്രദർശനത്തിന്.രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ റജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൽ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല എന്നിവരാണ് മറ്റ് താരങ്ങൾ.