dd

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യുവ നടൻ മാത്യു തോമസ് തമിഴിലേക്ക്. ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെയാണ് മാത്യു തോമസ് അവതരിപ്പിക്കുന്നത്. ദളപതി 67 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.

കുമ്പളങ്ങി നൈറ്റ്സ്, തണ്ണീർമത്തൻ ദിനങ്ങൾ, ജോ ആൻഡ് ജോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്ര​ദ്ധ നേടിയ മാത്യു തോമസിന്റെ തിയേറ്ററിൽ അവസാനമായി എത്തിയ സിനിമ വിശുദ്ധ മെജോ ആണ്.

മലയാളി താരങ്ങളെ തന്റെ ചിത്രങ്ങളിൽ എപ്പോഴും ഉൾപ്പെടുത്താറുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഹരീഷ് പേരടി, മാളവിക മോഹനൻ, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരേൻ, ഹരീഷ് ഉത്തമൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഭാഗമായി തമിഴിൽ എത്തിയിട്ടുണ്ട്.