കേരളമൊട്ടാകെ നാടൻ കള്ളിന്റെയും ഷാപ്പ് വിഭവങ്ങളുടെയും രുചികൾ തേടി ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് കോട്ടയം മുണ്ടക്കയത്തെ അമരാവതി വൃന്ദാവൻ ഷാപ്പിലാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ചങ്കത്തികൾ ഷാപ്പിന് പുറത്തിരുന്നാണ് വിഭവങ്ങൾ ആസ്വദിച്ചത്. ചങ്കത്തികൾക്ക് മുന്നിൽ വിളമ്പിയ വിഭവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പോർക്ക് ഫ്രൈ, പോട്ടി ഫ്രൈ, കൊഴുവ ഫ്രൈ, വാട്ട് കപ്പ പുഴുങ്ങിയത്, കരിമീൻ ഫ്രൈ, വിളമീൻ ഫ്രൈ, വറ്റ തലക്കറി, മോത കറി, ബീഫ് റോസ്റ്റ്, ഇടിയിറച്ചി, തോരൻ, അവിയൽ, അച്ചാർ, പപ്പടം, എല്ല് കറി, കക്ക റോസ്റ്റ്, ലിവർ ഫ്രൈ, പോത്ത് കറി, ചപ്പാത്തി, പൊറോട്ട, ചോറ്, തെങ്ങിൻ കള്ള് എന്നിവയാണ് ചങ്കത്തികൾക്കായി വിളമ്പിയത്.

നല്ല മധുരമുള്ള തെങ്ങിൻ കള്ള് കുടിച്ചുകൊണ്ടാണ് ചങ്കത്തികൾ വിഭങ്ങൾ രുചിക്കാൻ ആരംഭിച്ചത്. പിന്നാലെ വറ്റ തലക്കറി രണ്ടുപേരും കൂടി ആസ്വദിച്ചു കഴിച്ചു. കുടം പുളിയിട്ട, നല്ല എരിവുള്ള കോട്ടയം സ്റ്റൈൽ മീൻകറി ചങ്കത്തികൾക്ക് നന്നേ ഇഷ്ടപ്പെട്ടു. അടുത്തതായി ചോറും പച്ചക്കറി കറികളും കൊഴുവ ഫ്രൈയുമാണ് ചങ്കത്തികൾ പരീക്ഷിച്ചത്. കൂട്ടത്തിലെ ബീറ്റ്‌റൂട്ട് അച്ചാറും രണ്ടുപേർക്കും നല്ലപോലെ ഇഷ്ടപ്പെട്ടു. പിന്നാലെ ചിപ്പ്‌സ് പോലെ കഴിക്കാവുന്ന ഇടിയിറച്ചിയാണ് ഇരുവരും ആസ്വദിച്ചത്. വീഡിയോ കാണാം...