temple

ഇന്ത്യയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വിലപിടിപ്പുള്ള റിയൽ എസ്‌റ്റേറ്റ് ബിസിനസ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഡീൽ കഴിഞ്ഞദിവസം നടന്നു. ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള ഒരു കട 30 വർഷത്തേക്ക് ലീസിന് പോയതായിരുന്നു ആ ഡീൽ. 1.72 കോടിക്കാണ് കട ലേലത്തിൽ പോയത്. ഇനി കടമുറിയുടെ വലിപ്പം എത്രയാണെന്ന് കൂടി കേട്ടോളൂ..വെറും 69.5 ചതുരശ്ര അടി.

മദ്ധ്യപ്രദേശിലെ ഇൻഡോറിലുള്ള പ്രസിദ്ധമായ ശ്രീ ഖജ്‌രാന ഗണേശ ക്ഷേത്രത്തിന് സമീപത്താണ് 'വിലപിടിപ്പുള്ള' ഈ കട സ്ഥിതി ചെയ്യുന്നത്. ഇൻഡോർ വികസന അതോറിറ്റിക്കാണ് നടത്തിപ്പ് ചുമതല. ഒരു ചതുരശ്ര അടിക്ക് 2.47 ലക്ഷം രൂപവച്ചാണ് ലേലം കൊണ്ടത്. 40 ലക്ഷം അടിസ്ഥാന വിലയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 1.72 കോടിക്കും. ദേവേന്ദ്ര രത്തോർ എന്നയാളാണ് ലേലം പിടിച്ചത്.

രാജ്യത്തെ ഒരു വാണിജ്യ സ്ഥാപനത്തിന് സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിൽ ലഭിച്ച ഏറ്റവും വലിയ തുകയാണ് ഇതെന്നാണ് അധികാര്കിൾ പറയുന്നത്. 30 വർഷമാണ് നടത്തിപ്പ് കാലാവധി. ഇക്കാലമത്രയും ക്ഷേത്രത്തിലേക്കുള്ള പൂജാ സാധനങ്ങളല്ലാതെ മറ്റൊന്നും വിൽക്കാൻ പാടില്ല. ആയിരക്കണക്കിന് തീർത്ഥാടകരാണ് ഓരോ ദിവസവും ഗണേശ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്.