
ദിലീപ്, തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബാന്ദ്ര എന്നു പേരിട്ടു.ഡോൺ ലുക്കിൽ ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ദിലീപിന്റെ ജൻമദിനത്തിലാണ് ടൈറ്റിൽ പ്രഖ്യാപനം.മുംബെയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.ബോളിവുഡിലെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ശരത് കുമാർ, സിദ്ദിഖ്,ലെന, കലാഭവൻ ഷാജോൺ, ജയ്സ് ജോസ് തുടങ്ങിയ താരങ്ങളുടെ സാന്നിദ്ധ്യമുണ്ട്.ഉദയ കൃഷ്ണയുടേതാണ് രചന. ഛായാഗ്രഹണം ഷാജി കുമാർ. പ്രൊജക്ട് ഡിസൈനർ - നോബിൾ ജേക്കബ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമാണം. പി.ആർ. ഒ വാഴൂർ ജോസ്.